Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sixth Anniversary

കേ​ര​ള ബാ​ങ്ക് ആ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ബാ​​​ങ്ക് രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ആ​​​റാം വാ​​​ർ​​​ഷി​​​കം സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ടെ ആ​​​ഘോ​​​ഷി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ൽ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​മോ​​​ഹ​​​ന​​​ൻ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ൽ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ജോ​​​ർ​​​ട്ടി എം. ​​​ചാ​​​ക്കോ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. സം​​​സ്ഥാ​​​ന​​​ത്ത് ബാ​​​ങ്കി​​​ന്‍റെ ഏ​​​ഴ് റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും 14 സി​​​പി​​​സി​​​ക​​​ളി​​​ലും (ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും) ശാ​​​ഖ​​​ക​​​ളി​​​ലും പ​​​താ​​​ക ഉ​​​യ​​​ർ​​​ത്ത​​​ലും മ​​​ധു​​​രപ​​​ല​​​ഹാ​​​ര വി​​​ത​​​ര​​​ണ​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ശാ​​​ഖ​​​ക​​​ളി​​​ൽ ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ സം​​​ഗ​​​മം ന​​​ട​​​ന്നു. 2019 ന​​​വം​​​ബ​​​ർ 29ന് ​​​ആ​​​രം​​​ഭി​​​ച്ച കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് നി​​​ല​​​വി​​​ൽ 1.25 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​ക​​​യാ​​​ണ്.​​ 50,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പാ ബാ​​​ക്കി​​​നി​​​ൽ​​​പ്പ് കൈ​​​വ​​​രി​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കും, കേ​​​ര​​​ള​​​ത്തി​​​ൽ ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച അ​​​ഞ്ച് ബാ​​​ങ്കുകളി​​​ലൊ​​​ന്നും കേ​​​ര​​​ള ബാ​​​ങ്കാ​​​ണ്.

ശാ​​​ഖ​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ ബാ​​​ങ്ക് ആ​​​യ കേ​​​ര​​​ള ബാ​​​ങ്ക് വ​​​യ​​​നാ​​​ട് പ്ര​​​കൃ​​​തിദു​​​ര​​​ന്തബാ​​​ധി​​​ത​​​രാ​​​യ മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ൽ​​​മ​​​ല പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ 3.86 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യി​​​രു​​​ന്നു.

സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​ഷ്യ​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള കേ​​​ര​​​ള ബാ​​​ങ്ക് ആ​​​ർ​​​ബി​​​ഐ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ എ​​​ല്ലാ​​​വി​​​ധ ആ​​​ധു​​​നി​​​ക ബാ​​​ങ്കിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ന​​​ൽ​​​കി​​​വ​​​രു​​​ന്നു. 2025 ഒ​​​ക്ടോ​​​ബ​​​ർ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച നൂ​​​റുദി​​​ന സ്വ​​​ർ​​​ണപ്പ​​​ണ​​​യ കാ​​​മ്പ​​​യി​​​ൻ വ​​​ഴി സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ വാ​​​യ്പ​​​യി​​​ൽ 2071 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്.

ജ​​​ന​​​പ​​​ക്ഷ നി​​​ല​​​പാ​​​ടു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചും കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക വി​​​കാ​​​സ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ഹി​​​ച്ചും കേ​​​ര​​​ള ബാ​​​ങ്ക് മു​​​ന്നോ​​​ട്ടു​​​ പോ​​​കു​​​മെ​​​ന്ന് ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up